നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാലിഫോർണിയ: യുഎസ്-മെക്സിക്കോ അതിർത്തിയില്‍ 6 മില്യണ്‍ ഡോളർ വിലമതിക്കുന്ന രണ്ട് ടണ്ണിലധികം "ക്രിസ്റ്റല്‍ മെത്ത് "ഉദ്യോഗസ്ഥർ പിടിച്ചെടുത്തു .
കാലിഫോർണിയയിലെ സാൻ ഡീയാഗോ , ഒട്ടേ മെസ തുറമുഖത്ത് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥരാണ് ഈ മയക്കു മരുന്ന് വേട്ട നടത്തിയത്. ക്രിസ്റ്റല്‍ മെത്ത് എന്നറിയപ്പെടുന്ന രണ്ട് ടണ്‍ മെത്താംഫെറ്റാമൈൻ ആണ് പിടിച്ചെടുത്തത്.
റിപ്പോർട്ട് അനുസരിച്ച് 29 കാരനായ ഒരാള്‍ ഓടിച്ച ട്രക്ക് സെക്കൻഡറി പരിശോധനയ്‌ക്കായി തിരഞ്ഞെടുത്തപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.മെക്സിക്കൻ കാർട്ടലുകള്‍ അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മറയായി ദൈനംദിന പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്നു എന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത യഥാർത്ഥ തണ്ണിമത്തന്റെ ഒപ്പം വ്യാജ തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുകയായിരുന്നു.വ്യാജമായി പായ്‌ക്ക് ചെയ്ത ഏകദേശം 1,220 തണ്ണിമത്തൻ കണ്ടെത്തി.
ജോർജിയയിലെ അറ്റ്‌ലാൻ്റയില്‍ ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്‌ട്രേഷൻ (DEA) ആഗസ്റ്റ് 8-ന് സെലറി ചെടിയുടെ പെട്ടികളില്‍ ഒളിപ്പിച്ച 3.2 മില്യണ്‍ ഡോളർ വിലമതിക്കുന്ന 2,500 പൗണ്ട് മെത്ത് പിടിച്ചെടുത്തിരുന്നു.